കാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ മരണം: ആര്‍ സി സിയില്‍ നിന്നും നല്‍കിയ രക്തത്തില്‍ എച്ച് ഐ വി

തിരുവനന്തപുരം : തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) നിന്നും രക്തം സ്വീകരിച്ച കുട്ടി മരിക്കാനിടയായത് എച്ച ഐ വി ബാധിച്ച ആളിന്റെ...

കാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ മരണം: ആര്‍ സി സിയില്‍ നിന്നും നല്‍കിയ രക്തത്തില്‍ എച്ച് ഐ വി

തിരുവനന്തപുരം : തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) നിന്നും രക്തം സ്വീകരിച്ച കുട്ടി മരിക്കാനിടയായത് എച്ച ഐ വി ബാധിച്ച ആളിന്റെ രക്തം സ്വീകരിച്ചതിനാലാണെന്ന് സ്ഥരീകരണം. ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് എച്ച് ഐ വി ഉണ്ടെന്ന് തെളിഞ്ഞത്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിന്‍ഡോ പിരീഡില്‍ രക്തം നല്‍കിയതിനാലാണ് രോഗം തിരിച്ചറിയാന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ആര്‍.സി.സിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്.ഐ.വി ബാധയാണെന്ന് സംശയമുണ്ടായി. എന്നാല്‍, സ്ഥിരീകരിച്ചിരുന്നില്ല. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്നു കുട്ടി. പനി ബാധിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

Story by
Read More >>