ഡെങ്കിപ്പനി : കണ്ണൂരിൽ യുവാവ് മരിച്ചു

Published On: 13 Jun 2018 4:45 AM GMT
ഡെങ്കിപ്പനി : കണ്ണൂരിൽ യുവാവ് മരിച്ചു

കണ്ണൂർ: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. പേരാവൂർ വെള്ളർവള്ളിയിലെ പുലപ്പാടി വിനീഷ്(31)ആണ് മരിച്ചത്.പനി ബാധിച്ച് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വെള്ളർവള്ളി പാമ്പാളിയിലെ പരേതനായ പുലപ്പാടി വിജയന്റെയും ഷൈലയുടെയും മകനാണ്. ഭാര്യ:വനിക. മക്കൾ:ധ്യാൻ കൃഷ്ണ.സഹോദരങ്ങൾ:വിജീഷ്,ഷൈജ.

പേരാവൂർ ബ്ലോക്കിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് വിനീഷ്. കഴിഞ്ഞ മാസം കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Top Stories
Share it
Top