അഖിലേന്ത്യാ ലോറി പണിമുടക്കിനു കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷനന്റെ പിന്തുണ 

Published On: 25 Jun 2018 10:45 AM GMT
അഖിലേന്ത്യാ ലോറി പണിമുടക്കിനു കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷനന്റെ പിന്തുണ 

കോഴിക്കോട്: ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20ന് നടത്തുന്ന അഖിലേന്ത്യാ അനിശ്ചിതകാല പണിമുടക്കില്‍ കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ പങ്കാളിയാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ധനവ് പിന്‍വലിക്കുക, രാജ്യം മുഴുവന്‍ ഏകീകൃത വില നിശ്ചയിക്കുക, മൂന്ന് മാസത്തിലൊരിക്കല്‍ മാത്രം വില ക്രമീകരിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധന സുതാര്യമാക്കുക, റോഡുകള്‍ ട്രോള്‍ മുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

സമരത്തിന്റെ ഭാഗമായി ജൂലൈ 10 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ബുക്കിംഗ് നിര്‍ത്തിവെക്കുമെന്ന് കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഒരു മാനദണ്ഡവുമില്ലാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്യുറന്‍സ് വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സില്‍ മാത്രം 100 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരോ വര്‍ഷവും 20 മുതല്‍ 40 ശതമാനം വരെയാണ് വര്‍ദ്ധനവ് നടത്തുന്നത്. പണിമുടക്കില്‍ കേരളത്തിലെ രണ്ടര ലക്ഷം വാഹനങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരള ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ കെ.കെ. ഹംസ, എം.കെ.സി. ബഷീര്‍, എം. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top