പാലക്കാട് കോച്ച് ഫാക്ടറിക്കായി പ്രധാന മന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി സംരംഭത്തില്‍ നിന്ന് പിന്തിരിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...

പാലക്കാട് കോച്ച് ഫാക്ടറിക്കായി   പ്രധാന മന്ത്രിക്ക്  രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി സംരംഭത്തില്‍ നിന്ന് പിന്തിരിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

2012 ലെ ബഡ്ജറ്റിലാണു പാലക്കാട്ട് റെയില്‍വേ കോച്ച് ഫാകടറി സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 239 ഏക്കര്‍ സ്ഥലം കഞ്ചിക്കോട്ട് എടുത്തു നല്‍കുകയും ചെയ്തു. റെയില്‍വേ അതിന്റെ വിലയായി 32.44 കോടി രൂപ നല്‍കുകയും ചെയ്തു. പക്ഷേ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റെയില്‍വേ ഫാക്ടറി സ്ഥാപിതമായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ ഈ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്. ഇത് കേരളത്തോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Story by
Read More >>