ജനാധിപത്യത്തിന്റെ ഉത്സവത്തിനു കൊടി കയറി

കോഴിക്കോട്: പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നിറക്കൂട്ടുകളുമായി ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയ്ക്ക് തുടക്കമായി. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെയും,...

ജനാധിപത്യത്തിന്റെ ഉത്സവത്തിനു കൊടി കയറി

കോഴിക്കോട്: പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നിറക്കൂട്ടുകളുമായി ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയ്ക്ക് തുടക്കമായി. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെയും, കേരള ലളിതകലാ അക്കാദമിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്രകലാ ചിത്ര പ്രദർശന ക്യാമ്പ് എഴുത്തുകാരൻ പി.കെ പാറക്കടവ് ഉത്‌ഘാടനം ചെയ്തു . നാലു ദിവസം നീണ്ടു നിൽക്കുന്ന ചിത്രകലാ ക്യാമ്പിൽ ജോൺസ് മാത്യു, സുധാകരൻ, ലിസി സുമിത്ര, ശാന്ത, പ്രഭ കുമാർ, രാഘവൻ അത്തോളി തുടങ്ങി 23 ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ഇന്ന് മുതൽ ( ആഗസ്റ്റ് 10 ) ആഗസ്റ്റ് 14 വരെ ടൗൺഹാൾ, ആർട്ട് ഗ്യാലറി, ആനക്കുളം സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവെൽ ഓഫ് ഡെമോക്രിസി നടക്കുന്നത്. ഫെസ്റ്റിവലിൽ ചിത്രകലാ ക്യാമ്പ്, നടകക്യാമ്പ്, സെമിനാറുകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയാണ് നടക്കുന്നത്. 11 മുതൽ 13 വരെ സാംസ്‌കാരിക നിലയത്തിൽ നാടകക്യാമ്പ് നടക്കും.

12ന് ടൗൺഹാളിൽ നടക്കുന്ന സെമിനാറുകളില്‍ ടീസ്ത സെതൽവാദ്, കെ.പി മോഹനൻ, ഉദയപ്രകാശ് എന്നിവർ പങ്കെടുക്കും. എലിപ്പെട്ടി, മറഡോണ, സിദ്ധാർഥൻ എന്തിനാണ് നാടുവിട്ടത് എന്നീ നടകങ്ങളും അരങ്ങേറും. 13ന് രാവിലെ പത്തു മുതൽ ടൗൺഹാളിൽ പ്രഭാഷണങ്ങൾ നടക്കും. സിനിമാ സെമിനാറുകളില്‍ കുമാർ സാഹ്നി. നടി രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ സംസാരിക്കും. 14ന് മാറുന്ന ക്യാമ്പസ്, കുടുംബത്തിലെ ജനാധിപത്യം എന്നീ വിഷയങ്ങളിൽ ചർച്ചയും മാധ്യമ സെമിനാറും നടക്കും.

രണ്ടു ദിവസത്തെ കലാപരിപാടികൾ മാറ്റിവെച്ചു

കനത്തമഴ കോഴിക്കോട് ജില്ലയിൽ വ്യാപകമായി ദുരന്തം വിതച്ചതിനെ തുടർന്ന് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ആഗസ്റ്റ് 10,11 ദിവസങ്ങളിൽ നടത്താനിരുന്ന കലാപരിപാടികൾ മാറ്റിവെച്ചതായി ജനറൽ കൺവീനർ ഗുലാബ് ജാൻ അറിയിച്ചു. 12 തിയ്യതിമുതൽ മുമ്പ് തീരുമാനിച്ച പരിപാടികൾ മാറ്റമില്ലാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>