പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ബേല ഭാട്ടിയ 28 നു കേരളത്തില്‍

Published On: 2018-06-19T21:30:00+05:30
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക  ബേല ഭാട്ടിയ  28 നു  കേരളത്തില്‍

ത്യശ്ശൂര്‍ : കേരളീയം മാസിക ഏർപ്പെടുത്തുന്ന ബിജു എസ്. ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ബേല ഭാട്ടിയ നിര്‍വ്വഹിക്കും. ജൂണ്‍ 28 നു വൈകിട്ട് 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ചാണു പരിപാടി.

"പാരിസ്ഥിതിക തകർച്ചകളും വിഭവക്കൊള്ളയും അട്ടപ്പാടിയിലെ ആദിവാസി ജനതയെ തകർത്തത് എങ്ങനെ?' എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന പഠന റിപ്പോർട്ടിനാണ് ഇത്തവണ ഫെലോഷിപ്പ് നൽകുന്നത്. 10,010 രൂപയുടെ ഫെലോഷിപ്പ് ബേല ഭാട്ടിയ കൈമാറും. തുടർന്ന് "ബസ്തറിലെ നീതി: ജനാധിപത്യം, വികസനം, ആദിവാസികൾ" എന്ന വിഷയത്തിൽ ബിജു എസ്. ബാലൻ അനുസ്മരണ
പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446586943, 8943221148 എന്ന നമ്പറുകളില്‍ വിളിക്കണം

Top Stories
Share it
Top