ലീല മേനോന്‍ അന്തരിച്ചു

Published On: 3 Jun 2018 4:00 PM GMT
ലീല മേനോന്‍ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലമേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സിഗ്നേച്ചര്‍ ഓള്‍ഡ് ഏജ് ഹോമില്‍ വച്ചായിരുന്നു അന്ത്യം . ഇന്ത്യന്‍ എക്സ്പ്രസ്സ് ഉള്‍പ്പടെയുള്ള നിരവധി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച ലീലമേനോന്‍ , ഒടുവില്‍ ജന്മഭൂമിയുടെ എഡിറ്ററായിരുന്നു. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശാലമായ വഴികള്‍ തുറന്ന പ്രതിഭ കൂടിയായിരുന്നു അവര്‍

1932 ല്‍ എറണാകുളം വെങ്ങോലയില്‍ തുമ്മാരുകുടി, വീട്ടിലായിരുന്നു ജനനം . പാലക്കോട് നീലകണ്ഠന്‍ കര്‍ത്താവ്, ജാനകിയമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1978 ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ലീലമേനോന്‍, 22 വര്‍ഷത്തിനു ശേഷം അവിടെ തന്നെ പ്രിന്‍സിപ്പല്‍ കറസ്പ്പോണ്ടന്റായിട്ടാണു വിരമിച്ചത്, പിന്നീട് ജന്മഭൂമിയില്‍ എഡിറ്ററായി ചേര്‍ന്നു. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ആയിരിക്കുമ്പോള്‍ ലീലമേനോന്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ ജനശ്രദ്ധ നേടിയവ ആയിരുന്നു. അരുവാക്കോട്ടെ, ലൈംഗികതൊഴിലാളികളുടെ റിപ്പോര്‍ട്ടാണു അവരിലെ പത്രപ്രവര്‍ത്തകയെ പ്രശസ്തയാക്കിയത്. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ് തപാല്‍ വകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട് . നിലയ്ക്കാത്ത സിംഫണിയാണു ആത്മകഥ. പരേതനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്‌ക്കരമേനോനാണ് ലീലമേനോന്റെ ഭര്‍ത്താവ്

മൃതദേഹം തിങ്കളാഴ്​ച 10 മുതൽ 12 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും .Top Stories
Share it
Top