മഴക്കെടുതി: രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും  

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതം വിലയിരുത്താന്‍ ഞായറാഴ്ച കൊച്ചിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രത്തിന്റെ സഹായങ്ങളില്‍...

മഴക്കെടുതി: രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും   

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതം വിലയിരുത്താന്‍ ഞായറാഴ്ച കൊച്ചിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രത്തിന്റെ സഹായങ്ങളില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്‌.


<

>

Story by
Read More >>