മൈസൂരു വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികളടക്കം മൂന്നു പേര്‍ മരിച്ചു

Published On: 2018-05-02T10:15:00+05:30
മൈസൂരു വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികളടക്കം മൂന്നു പേര്‍ മരിച്ചു

മൈസൂരു: വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹീലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇതു ദേഹത്ത് വീണും പരിക്ക് പറ്റിയിട്ടുണ്ട്.

ശക്തമായ മഴയും കാറ്റുമാണ് അപകടത്തിന് കാരണം. ഗാര്‍ഡനിലെ നിരവധി മരങ്ങളും കടപുഴകി. താല്‍ക്കാലിക കൂടാരങ്ങളും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വൃന്ദാവന്‍ ഗാര്‍ഡന്‍ താല്‍ക്കാലികമായി അടച്ചു.

Top Stories
Share it
Top