വര്‍ഗ്ഗീയശക്തികളുടെ ഭീഷണി: എസ്.ഹരീഷ് ‘മീശ ‘പിന്‍വലിച്ചു

Published On: 2018-07-21T15:30:00+05:30
വര്‍ഗ്ഗീയശക്തികളുടെ ഭീഷണി: എസ്.ഹരീഷ് ‘മീശ ‘പിന്‍വലിച്ചു

വെബ്ഡെസ്ക്ക് : വര്‍ഗ്ഗീയ ശക്തികളുടെ ശക്തമായ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കഥാക്യത്തും, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് ഹരീഷ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്ന തന്റെ മീശ എന്ന നോവല്‍ പിന്‍ വലിച്ചു.. ഭീഷണികള്‍ക്ക് പുറമേ, കുടുബാംഗങ്ങള്‍ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണവും ആരംഭിച്ച സാഹചര്യത്തിലാണു എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചത്. എസ്.ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞാണു വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ രംഗത്ത് വന്നത്. അതേ സമയം മീശ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Top Stories
Share it
Top