കവിതയുടെ ചൂടും വെളിച്ചവുമാകാന്‍ കവിതപ്പകല്‍

Published On: 2018-07-20T17:30:00+05:30
കവിതയുടെ ചൂടും വെളിച്ചവുമാകാന്‍ കവിതപ്പകല്‍

വെബ്ഡെസ്ക്ക് : ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ രണ്ടാം പതിപ്പ് ഓഗസ്റ്റ് 10 മുതൽ 14 വരെ (വെള്ളി മുതൽ ചൊവ്വ വരെ) കോഴിക്കോട് നടക്കും. .12 ന് ഞായർ രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ കോഴിക്കോട് ആർട്ട് ഗാലറിക്ക് സമീപം വെച്ച് 'കവിതപ്പകൽ' എന്ന പേരിൽ മലയാള കവിതയുടെ പുതിയ ചൂടും വെളിച്ചവും ചർച്ച ചെയ്യപ്പെടുന്നുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാവിലെ 10 ന് ഉദ്ഘാടനം . വിഷയം:'കവിതയും പ്രതിനിധാനവും' . 1 മണി വരെ തുടർ സംവാദവും കവിയരങ്ങും. ഉച്ചക്ക് 2 ന് 'നവ മാദ്ധ്യമക്കാലത്തെ കവിതാ രചനയും വായനയും' വൈകീട്ട് 6 വരെ തുടർ സംവാദവും കവിയരങ്ങും. വേദിക്ക് സമീപം പങ്കെടുക്കുന്നവരുടെ കവിതാ സമാഹാരങ്ങൾ കയ്യൊപ്പോട് കൂടി വാങ്ങുവാനുള്ള സൗകര്യം ഉണ്ടാകും.പുസ്തകങ്ങൾ കൊണ്ടുവരാം.സ്വന്തം ഉത്തരവാദിത്തത്തിൽ വിൽക്കാവുന്നതാണ്.

കവിതപ്പകൽ കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുമെന്ന് കരുതുന്ന കവികള്‍ - ടി.പി രാജീവൻ,കൽപ്പറ്റ നാരായണൻ,പി.എ നാസിമുദ്ധീൻ,വിഷ്ണുപ്രസാദ്, അനൂപ് കെ.ആർ,ശൈലൻ, എം.എസ് ബനേഷ്, പി.എൻ ഗോപീ കൃഷ്ണൻ, വീരാൻ കുട്ടി, രാഘവൻ അത്തോളി,ശ്രീജിത്ത് അരിയല്ലൂർ ,പി.കെ ഗോപി,പവിത്രൻ തീക്കുനി,ഒ.പി സുരേഷ്,വി.അബ്ദുൽ ലത്തീഫ്, പ്രതാപ് ജോസഫ്, രാജേഷ് നന്ദിയംകോട്, എ വി സന്തോഷ് കുമാർ, സന്ദീപ് കെ. രാജ്, സത്യചന്ദ്രൻ പൊയിൽക്കാവ്, നൂറ,ആര്യ ഗോപി,ആതിര ധര,ആർഷ, ബിനീഷ് പുതുപ്പണം, കബനി,ലിജീഷ് കുമാർ,എം.സി സുരേഷ്, മാധവൻ പുറച്ചേരി,ജിജിൽ അഞ്ചരക്കണ്ടി,അജേഷ് നല്ലാഞ്ചി,വിമീഷ് മണിയൂർ,വിനോദ്,,പി.ആർ രതീഷ്,കെ.വി സക്കീർ ഹുസൈൻ,പ്രകാശൻ ചേവായൂർ,വിജയരാജ മല്ലിക,ഹരിശങ്കരൻ അശോകൻ,,ശിവദാസ് പുറമേരി,പ്രദീപ്‌ രാമനാട്ടുകര,രാഹുൽ മണപ്പാട്ട്,സി.എസ് പ്രദീപ്‌,അലി കടുകശ്ശേരി,, ജാൻസി ജോസ്,സംഗീത ജയ,

.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കവികള്‍ വിളിക്കേണ്ട നമ്പർ 9846 697 314. .

Top Stories
Share it
Top