- Tue Feb 19 2019 11:59:01 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 11:59:01 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കോഴിക്കോട് ജനാധിപത്യത്തിന്റെ ഉത്സവനാളുകളിലേക്ക്
വെബ്ഡെസ്ക്ക് : ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ രണ്ടാം ലക്കത്തിനു പത്താം തിയതി കോഴിക്കോട് തുടക്കമാവും. ചർച്ചകൾ, സംവാദങ്ങൾ, കവിതാ അവതരണങ്ങള്‍ , സെമിനാറുകൾ,നാടക ക്യാമ്പ്, ചിത്രകലാ ക്യാമ്പ്, നാടകം, കലാവതരണങ്ങൾ തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പത്ത് മുതല്‍ പതിനാലാം തിയതി വരെ , കോഴിക്കോട് ടൌണ്‍ ഹാള്‍, ആര്‍ട്ട് ഗ്യാലറി, തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങിലാണു ഫെസ്റ്റിവല്‍ നടക്കുക.
ഉദയപ്രകാശ്, തീസ്ത സെതൽവാദ്, സഞ്ജയ് ഭട്ട്, കുമാർ ഷഹാനി, വിജു കൃഷ്ണ, സുനിൽ പി ഇളയിടം, ഇ.പി.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, കെ.പി.മോഹനൻ, ടി.ടി.ശ്രീകുമാർ ,എം ബി.രാജേഷ്, കെ.പി.രാമനുണ്ണി, എം.കെ.രാഘവൻ, അബ്ദുസമദ്സമദാനി, പി.കെ.പോക്കർ ,ടി.ഡി.രാമകൃഷ്ണൻ, ബെന്യാമിൻ, കല്പറ്റ നാരായണന്, പ്രമോദ് രാമൻ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സൽമ, ഇ.കെ.ഷാഹിന, കെ.ഇ.എൻ, കരിവെള്ളൂർ മുരളി ,സണ്ണി എം.കപിക്കാട്, വിധുവിൻസെന്റ്, ടി.വി.മധു, രമ്യാ നമ്പീശൻ, ജി.പി.രാമചന്ദ്രൻ ,കെ എസ് .മാധവൻ, ശ്രീചിത്രൻ, അമുദൻ, വി.കെ.ജോസഫ് തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
