മലയാള പഠനത്തിനായി മൂഴിക്കുളം ശാലയുടെ കുടിപ്പള്ളിക്കൂടം 

എറണാകുളം : മലയാളം വായിക്കാനും എഴുതാനും ഉച്ഛരിക്കാനും ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കായി മൂഴിക്കുളം ശാല പഠനക്ലാസ്സുകള്‍...

മലയാള പഠനത്തിനായി മൂഴിക്കുളം ശാലയുടെ കുടിപ്പള്ളിക്കൂടം 

എറണാകുളം : മലയാളം വായിക്കാനും എഴുതാനും ഉച്ഛരിക്കാനും ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കായി മൂഴിക്കുളം ശാല പഠനക്ലാസ്സുകള്‍ ഒരുക്കുന്നു.കുടിപ്പള്ളിക്കൂടം മാതൃകയിലാണ് പളളിക്കൂടം പ്രവർത്തിക്കുക. ജൂൺ 10 മുതൽ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയില്‍ മൂഴിക്കുളം ശാലയിലാണു പള്ളിക്കൂടം പ്രവര്‍ത്തിക്കുക .

നാട്ടു കളികൾ, നാട്ടറിവുകൾ, നാടൻ പാട്ടുകൾ, നാട്ടു രുചികൾ, അടുക്കള വൈദ്യം, അടുക്കളകൃഷികൾ, കുരുത്തോല - കൈവേലക്കളരികൾ, ബാല കവിതകൾ, നാട്ടു ചരിത്രങ്ങൾ, യാത്രകൾ, പ്രകൃതി പാഠങ്ങൾ, മണലെഴുത്തുകൾ തുടങ്ങി ക്രിയാത്മകമായ പാഠ്യപദ്ധതിയാണു ഒരുക്കിയിരിക്കുന്നതെന്ന് മൂഴിക്കുളം ശാല പ്രവര്‍ത്തകര്‍ പറഞ്ഞു. മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണു മൂഴിക്കുളം ശാല .

മലയാളം കുട്ടികളെ പഠിപ്പിക്കാനുള്ള ഈ പള്ളിക്കൂടം കഴിഞ്ഞ ദിവസം അന്തരിച്ച ഭാഷാസ്നേഹി ഡോ. പന്മന രാമചന്ദ്രൻ മാഷിന് സമര്‍പ്പിക്കുന്നതായി ശാലാ പ്രവര്‍ത്തകര്‍ പറഞ്ഞു . കൂടുതല്‍ വിവരങ്ങള്‍ക്ക് 949598 1246 എന്ന നമ്പറില്‍ ബന്ധപ്പെടണം

Story by
Read More >>