സ്വാതന്ത്ര്യദിനത്തില്‍ ഒൻപത് പെൺസിനിമകൾ

Published On: 2018-08-09T21:30:00+05:30
സ്വാതന്ത്ര്യദിനത്തില്‍  ഒൻപത് പെൺസിനിമകൾ

വെബ് ഡെസ്ക്ക് : സ്വാതന്ത്ര്യദിനത്തില്‍ കോഴിക്കോട് ഒന്‍പത് പെണ്‍സിനിമകളുടെ പ്രദര്‍ശനം നടക്കും. മിനിമൽ സിനിമയുടെ നേതൃത്വത്തിൽ നടന്നുവരുന്ന IEFFK പ്രതിമാസ സിനിമാ പ്രദർശനത്തിന്റെ ഭാഗമായിട്ടാണു, ആഗസ്റ്റ് 15 ന് ഒൻപത് സ്ത്രീസംവിധായകരുടെ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

അന്തരിച്ച സംവിധായിക ഇന്ദിരയെ ഓർത്തെടുത്തുകൊണ്ട് ഹൊമേജ് വിഭാഗത്തിൽ 'കഥാർസിസ്' പ്രദർശിപ്പിക്കും. ആശ ആച്ചി ജോസഫിന്റെ 'ഒരേ ഉടൽ', സുധാ കെ.എഫിന്റെ ‘ഐ ടെസ്റ്റ്’ - ''Eye Test', ജീവ കെ.ജെ യുടെ 'ഞാവൽ പഴങ്ങൾ' , കുഞ്ഞിലയുടെ ‘ ജി’- 'Gi', ശ്രീദേവി സംവിധാനം ചെയ്ത 'അകം', ശിവരഞ്ജിനി സംവിധാനം ചെയ്ത 'ഋതം' , തീർത്ഥയുടെ 'രുചിഭേദം', അനഘ ആനന്ദ് സംവിധാനം ചെയ്ത 'ഇന്ദു' എന്നിവയാണു ചിത്രങ്ങള്‍.

കോഴിക്കോട് ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റുമായി സഹകരിച്ച് നടത്തുന്ന ഏകദിന പെണ്‍സിനിമാ ദിനത്തിന്റെ ക്യുറേറ്റര്‍ അര്‍ച്ചന പദ്മിനിയാണു

Top Stories
Share it
Top