കവിത നിറഞ്ഞ മഴസന്ധ്യ

Published On: 2018-07-19T18:30:00+05:30
കവിത നിറഞ്ഞ മഴസന്ധ്യ

വെബ്ബ് ഡെസ്ക്ക് : ടെമ്പിള്‍ ഓഫ് പോയട്രീ സംഘടിപ്പിച്ച കവിതയുടെ മഴസന്ധ്യ കൊച്ചിയില്‍ നടന്നു. ദ്രവീഡിയ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന മഴസന്ധ്യയില്‍ പ്രശസ്ത ബ്ലോഗ്ഗറും അമേരിക്കന്‍ കവിയുമായ ഡുവാന്‍ വോര്‍ഹീസ് മുഖ്യാതിഥിയായിരുന്നു. വിവിധ ദേശങ്ങളില്‍ പലപ്പോഴായി കണ്ടുമുട്ടിയ കവികളെയും കവിതകളേയും പറ്റി അദ്ദേഹം സംസാരിച്ചു. മഴ നിറഞ്ഞ ഒരു സമയത്ത് കവിതയുടെ വൈകുന്നേരത്തില്‍ , കവികള്‍ക്കൊപ്പം കൊച്ചിയില്‍ ഒരു സന്ധ്യ ചെലവഴിക്കാനായത് സുന്ദരമായ അനുഭവമായതായി അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കവി രവിശങ്കര്‍ എന്‍ ( റാ ഷാ ) അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ കവികളായ ലിന്‍ഡ അശോക്, ശ്രീവിദ്യ ശിവകുമാര്‍ എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ വേദിയില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കവികള്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു.

Top Stories
Share it
Top