സൈബറിടത്തിലെ മലയാളം കവിതയെ അറിഞ്ഞുള്ള സംവാദം 

തലശ്ശേരി : കവിയും അധ്യാപികയുമായ പ്രൊഫ.സിന്ധു കെ വി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണമായ ‘സൈബര്‍ സംസ്ക്കാരവും മലയാള കവിതയും ‘ എന്ന...

സൈബറിടത്തിലെ മലയാളം കവിതയെ അറിഞ്ഞുള്ള സംവാദം 

തലശ്ശേരി : കവിയും അധ്യാപികയുമായ പ്രൊഫ.സിന്ധു കെ വി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണമായ ‘സൈബര്‍ സംസ്ക്കാരവും മലയാള കവിതയും ‘ എന്ന വിഷയത്തില്‍ നടന്ന തുറന്ന ചര്‍ച്ച, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങില്‍ വിഷയത്തിലെ ഗൈഡും എഴുത്തുകാരനും മാഹി കോളേജ് മലയാളവിഭാഗം മേധാവിയുമായ ഡോ.മഹേഷ് മംഗലാട്ട് ആമുഖം പറഞ്ഞു. മലയാള കാവ്യഭാവുകത്വത്തിന്റെ ഗതി മാറ്റുന്ന മുന്നേറ്റങ്ങള്‍ സൈബറിടത്തില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മലയാളം വിഭാഗത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, മധുര കാമരാജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജിതേഷ് അധ്യക്ഷനായിരുന്നു. 2006 മുതല്‍ തുടങ്ങി ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ മലയാളം സൈബര്‍ കവിതാ ലോകത്തെ ഏറ്റവും കൃത്യമായി പരിചയപ്പെടുത്തുന്നതായിരുന്നു സിന്ധുവിന്റെ പ്രബന്ധം. സംവാദത്തില്‍ ക്രിയാത്മക പ്രതികരണങ്ങളാണു ഉണ്ടായത്. ഏറ്റവും അദ്യശ്യമെന്ന് കരുതിയിരുന്ന ഒരു ലോകം യാഥാര്‍ത്ഥ്യമായപ്പോള്‍ ഉണ്ടായ ഭാവുകത്വത്തെ പരിചയപ്പെടാന്‍ ആഴത്തിലുള്ള തുടര്‍പഠനങ്ങളും വിശകലനങ്ങളും ഉണ്ടാകണമെന്ന് സംവാദം വിലയിരുത്തി.

കോളേജ് മലയാളവിഭാഗം മേധാവി ജിസജോസ് സ്വാഗതം പറഞ്ഞു കോളേജിലെ വിവിധവകുപ്പുകളിലെ അധ്യാപകര്‍,ഗവേഷണവിദ്യാര്‍ത്ഥികള്‍, സഹ എഴുത്തുകാര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്ക് ചേര്‍ന്നു.

Read More >>