നിപിന്‍ നാരായണന്റെ ‘എതിര് ‘ നാളെ മുതല്‍ യു ട്യൂബില്‍

വെബ്ബ്ഡെസ്ക്ക് : പഠനകാലത്ത് തന്നെ തന്റെ പ്രതിഭയെ സാമൂഹികമായ ഉണര്‍ത്തുകള്‍ക്കായി ഉപയോഗിച്ച നിപിന്‍ നാരായണന്റെ ആദ്യത്തെ ചലച്ചിത്രം എതിര് നാളെ...

നിപിന്‍ നാരായണന്റെ ‘എതിര് ‘ നാളെ മുതല്‍ യു ട്യൂബില്‍

വെബ്ബ്ഡെസ്ക്ക് : പഠനകാലത്ത് തന്നെ തന്റെ പ്രതിഭയെ സാമൂഹികമായ ഉണര്‍ത്തുകള്‍ക്കായി ഉപയോഗിച്ച നിപിന്‍ നാരായണന്റെ ആദ്യത്തെ ചലച്ചിത്രം എതിര് നാളെ പുറത്തിറങ്ങും. പ്രശസ്തസംവിധായകന്‍ ആഷിക് അബുവാണു നാളെ നാലുമണിക്ക് യു ട്യൂബില്‍ എതിര് യു ട്യൂബില്‍ റിലീസ് ചെയ്യുക.

‘ പഠനത്തിൻ്റെ ഭാഗമായി ചെയ്‌ത സിനിമയാണ് "എതിര്".ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യവർഷാവസാന പ്രൊജക്റ്റ്. കൃത്യമായ പ്രോസസിലൂടെ ആദ്യം ചെയ്‌ത ഒരു (സാധാരണ) സിനിമ എന്നു പറയാം. ഒരുപാട് ഞായറാഴ്ചകളിലെ നാലുമണിപ്പടങ്ങളുടെ ബാല്യകാല സ്‌മരണയിൽ നാളെ വൈകുന്നേരം നാലിന് യൂറ്റൂബ് റിലീസ് ചെയ്യുകയാണ്.
റിലീസ് ചെയ്‌ത് ചേർത്തു നിർത്തുന്ന ആഷിക് അബു ഇക്കയ്ക്ക് സ്നേഹമെന്നാണു‘ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് നിപിന്‍ നവമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

മലയാളത്തില്‍ നവമാധ്യമങ്ങള്‍ സജീവമായ കാലത്ത് , അക്ഷരകലയിലൂടെ ( കലിഗ്രഫി) ശക്തമായ സാന്നിധ്യം അറിയിച്ച പ്രതിഭയാണു നിപിന്‍ നാരായാണന്‍. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ ഉള്‍പ്പടെ , പ്രധാന സാമൂഹ്യസംഭവങ്ങളിലെല്ലാം നിപിന്റെ പ്രതികരണങ്ങള്‍ ശ്രദ്ദേയമായിരുന്നു.

ഇത്തരം വരകളും വരികളും നിറഞ്ഞ നിപിന്റെ പുസ്തകമാണു നൊള്‍സ്റ്റാജിയത്തിന്റെ പുസ്തകം. പയ്യന്നൂര്‍ സ്വദേശിയായ നിപിന്‍ ഇപ്പോള്‍ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സിലെ വിദ്യാര്‍ത്ഥിയാണു .

Read More >>