മീശക്ക് കോഴിക്കോട് ആവശ്യക്കാരേറെ

വെബ് ഡെസ്ക്ക് : എസ്.ഹരീഷിന്റെ വിവാദ നോവല്‍ മീശക്ക് ആദ്യദിവസം കോഴിക്കോട് വന്‍ വരവേല്‍പ്പ്. വായനക്കാര്‍ ആവേശപൂര്‍വ്വമാണു ഡി സി ശാഖകളില്‍ മീശ...

മീശക്ക് കോഴിക്കോട് ആവശ്യക്കാരേറെ

വെബ് ഡെസ്ക്ക് : എസ്.ഹരീഷിന്റെ വിവാദ നോവല്‍ മീശക്ക് ആദ്യദിവസം കോഴിക്കോട് വന്‍ വരവേല്‍പ്പ്. വായനക്കാര്‍ ആവേശപൂര്‍വ്വമാണു ഡി സി ശാഖകളില്‍ മീശ തിരഞ്ഞെത്തുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ശാഖയില്‍ നിന്നും മാത്രം വൈകുന്നേരം 5 മണിക്കുള്ളില്‍ വിറ്റ് പോയത് നൂറിലധികം കോപ്പികളാണു. കോഴിക്കോട് ഡി സി ബുക്സിനു മറ്റ് രണ്ട് ശാഖകള്‍ കൂടി ഉണ്ട്. രാവിലെ എത്തിയ മീശയുടെ കോപ്പികള്‍ക്ക് പുറമേ, വൈകുന്നേരം കൂടുതല്‍ കോപ്പികള്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ആഴ്ച്ചപ്പതിപ്പിലാണു എസ് ഹരീഷിന്റെ വിവാദ നോവല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം ആരംഭിച്ചത്. എന്നാല്‍ മതമൌലിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നോവലിസ്റ്റ് തന്നെ ആഴ്ച്ചപ്പതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുകയായിരുന്നു.

നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് പ്രമുഖ ആഴ്ച്ചപ്പതിപ്പുകളും, പ്രസാധകരും രംഗത്തു വന്നിരുന്നു. എന്നാല്‍ എഴുത്തുകാരന്‍ നോവല്‍ ഡി സിക്ക് നല്‍കുകയായിരുന്നു. തന്റെ നോവല്‍ വായിക്കാന്‍ കേരളീയര്‍ പാകപ്പെടുന്ന വേളയില്‍ താന്‍ നോവല്‍ പുറത്തിറക്കും എന്നായിരുന്നു, നോവല്‍ പിന്‍ വലിച്ച് കൊണ്ട്, ഒരാഴ്ച്ച മുന്‍പ് എസ്. ഹരീഷ് അറിയിച്ചിരുന്നത്. 328 പേജുകള്‍ ഉള്ള മീശക്ക് ഡി സി വിലയിട്ടിരിക്കുന്നത് 299 രൂപയാണു. മീശ വടിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സൈനുല്‍ ആബിദാണു. അതേസമയം നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

Story by
Read More >>