‘വയറ്റാട്ടിക്ക് ‘ഫണ്ട് നിഷേധിച്ചു; പഴശ്ശിരാജാ കോളേജിൽ എസ് എഫ് ഐ ‘യുദ്ധ’ത്തിനു

Published On: 2018-07-31T20:30:00+05:30
‘വയറ്റാട്ടിക്ക് ‘ഫണ്ട് നിഷേധിച്ചു;   പഴശ്ശിരാജാ കോളേജിൽ എസ് എഫ് ഐ ‘യുദ്ധ’ത്തിനു

പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ "വയറ്റാട്ടി" എന്ന മാഗസിന് ഫണ്ട് നിഷേധിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് എസ്.എഫ്.ഐ . എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ കമ്മറ്റി യാണു പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയത്. കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന വൈദികനെ പരാമർശിച്ച ലേഖനം മാഗസിനിൽ ഉൾപ്പെടുത്തിയിരുന്നു.

ഇതേ തുടർന്ന് ഫണ്ട് നിഷേധിക്കുകയാണ് മനേജ്മെന്റ് ചെയ്യുന്നത്. ഇത് വിദ്യാർത്ഥി വിരുദ്ധവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. ഫണ്ട് നിഷേധിക്കുന്ന നിലപാട് തിരുത്താൻ കോളേജ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കോളേജ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Top Stories
Share it
Top