സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം: പ്രമുഖര്‍ വിട്ടുനിന്നതിനെ വിമര്‍ശിച്ച് മന്ത്രി

പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രമുഖ നടീനടന്‍മാര്‍ വിട്ടുനിന്നതിനെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. വിനായകനെ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം: പ്രമുഖര്‍ വിട്ടുനിന്നതിനെ വിമര്‍ശിച്ച് മന്ത്രി

പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പ്രമുഖ നടീനടന്‍മാര്‍ വിട്ടുനിന്നതിനെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തതിനാലാണ് നടന്‍മാര്‍ വിട്ടുനിന്നതെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചൊവ്വാഴ്ച പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് ജോയ് മാത്യൂ വ്യക്തമാക്കി. പ്രമുഖര്‍ വിട്ടുനിന്നതിനെ കുറിച്ച് നടന്‍മാരായ പാര്‍ട്ടി എംപിയോടും എംഎല്‍എയോടും വിശദീകരണം തേടണമെന്നും ജോയ് മാത്യൂ മന്ത്രിയോട് ആവശ്യപ്പെട്ടു.

വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ജോയ് മാത്യുവിനെ ചടങ്ങില്‍ കഷണിച്ചിട്ടില്ല, ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.

Read More >>