വനിതാ കൂട്ടായ്മക്ക് മുന്നില്‍ മുട്ടുമടക്കി: അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 19 ന്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ ഉയര്‍ന്ന വിവാദത്തിനു പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ്...

വനിതാ കൂട്ടായ്മക്ക്  മുന്നില്‍ മുട്ടുമടക്കി: അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 19 ന്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ ഉയര്‍ന്ന വിവാദത്തിനു പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു. ജൂലൈ 19 ന് നിര്‍വാഹക സമിതി ചേരാനാണ് ധാരണയായത്. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് കാണിച്ച് നിര്‍വാഹക സമിതി അംഗങ്ങള്‍ക്കു സന്ദേശം അയച്ചു.

ഇതോടൊപ്പം ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അംഗങ്ങളുമായും പ്രത്യേക ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു ക്ഷണിച്ച് വനിതാ കൂട്ടായ്മയ്ക്കും കത്തു നല്‍കും.

പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് മനോരമ ഓണ്‍ലെെന്‍ റിപ്പോർട്ട് ചെയ്തു. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന. അതേസമയം, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ ഈ യോഗത്തിന് ക്ഷണിക്കുമോ എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി ലണ്ടനിലുള്ള, അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ തിരികെ എത്തിയാല്‍ ഉടനെ തന്നെ അജണ്ട തീരുമാനിക്കും. നേരത്തെ ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ അടിന്തര യോഗത്തിന് ആവശ്യപ്പെട്ടു കൊണ്ട് അമ്മയ്ക്ക് കത്തു നല്‍കിയത്.

Story by
Next Story
Read More >>