ചോലയുമായി സനല്‍ കുമാര്‍ ശശിധരന്‍  ;ചോരയും ചോലയും തമ്മിലെന്ത് ?

തിരുവനന്തപുരം : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജനപ്രിയ യുവനടന്‍ ജോജു...

ചോലയുമായി സനല്‍ കുമാര്‍ ശശിധരന്‍  ;ചോരയും ചോലയും തമ്മിലെന്ത് ?

തിരുവനന്തപുരം : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജനപ്രിയ യുവനടന്‍ ജോജു ജോര്‍ജ്ജും നിമിഷ സജയനും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കും .

‘ അടുത്ത സിനിമയിൽ കഥയുണ്ട് തിരക്കഥയുണ്ട് സസ്പെൻസുണ്ട് ജോജുവുണ്ട് നിമിഷയുണ്ട് അഖിലുമുണ്ട് ...തിരക്കഥ കെവി മണികണ്ഠനും ഞാനും ചേർന്ന് എഴുതുന്നു. ഷാജി മാത്യു പ്രൊഡ്യൂസ് ചെയ്യുന്നു.. സിനിമ ജൂലൈയിൽ തുടങ്ങുന്നു.. ഡിസംബറിൽ തിയേറ്ററിലെത്തുന്നു.’ എന്നാണു ചോലയെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നത്

ഒരാള്‍പ്പൊക്കം, ഒഴിവ് ദിവസത്തെ കളി, എസ്.ദുര്‍ഗ എന്നീ സിനിമകള്‍ക്ക് ശേഷമാണു സനല്‍ ചോലയുമായി എത്തുന്നത്. ഇതിനിടയില്‍ ഉന്മാദിയുടെ മരണം എന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രവും പുറത്ത് വരാനിരിക്കുന്നുണ്ട്.

ഫ്രോഗ് എന്ന ചെറുചിത്രത്തിലൂടെ സിനിമയില്‍ വിലാസമുണ്ടാക്കിയ സനലിന്റെ ജനകീയ സിനിമയിലേക്കുള്ള പ്രവേശകമായി ചോലയെ കാണുന്നവരുണ്ട്. ജനപ്രിയ സിനിമകളിലെ യുവസാന്നിധ്യമായ ജോജുവും, ഈട ഉള്‍പ്പടെയുള്‍ള സിനിമകളില്‍ പ്രതിഭാ തിളക്കം കാട്ടിയ നിമിഷയും ചോലയില്‍ ഉണ്ട് .

എഴുത്തുകാരന്‍ കെ വി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണു ചോലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ടായിരത്തി ആറു ( 2006 ) മലയാളം ബ്ലോഗ് കാലം മുതല്‍ ഇരുവരും ചങ്ങാത്തത്തിലാണു . കാഴ്ച്ച ചലച്ചിത്ര വേദിയിലൂടെ സനല്‍ കുമാര്‍ ശശിധരന്‍ തന്നെ അവതരിപ്പിച്ച ഏലി ഏലി ലമാ സബക്തനിയുടെ സംവിധായകന്‍ ജിജു ആന്റണിയും ചോലയില്‍ സഹകരിക്കുന്നുണ്ട്

ചോലയുടെ പോസ്റ്റര്‍
Caption

ചോലയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ചോര എന്ന് വായിക്കും വിധമാണു ഫോണ്ടുകളുടെ വിന്യാസം. ചോലയും ചോരയും തമ്മിലെന്ത് എന്നറിയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

Read More >>