ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യ്‌ക്കെതിരെ കന്നഡ സിനിമാ ലോകം

Published On: 1 July 2018 10:30 AM GMT
ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യ്‌ക്കെതിരെ കന്നഡ സിനിമാ ലോകം

ബംഗളൂരു: നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകം രം​ഗത്ത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലീം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകളാണ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഇടവേള ബാബുവിന് കത്ത് അയച്ചിരിക്കുന്നത്.

കേസ് നിലനില്‍ക്കെ ദിലീപിനെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും താരങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

മേഘ്‌ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് സംവിധായിക കവിതാ ലങ്കേഷ് തുടങ്ങി 50ഓളം പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്

കത്തിൻറെ പൂർണരൂപം

Top Stories
Share it
Top