ഡബ്ലൂസിസിയുമായി ചർച്ചയ്ക്ക് തയ്യാര്‍; ദിലീപ് ഇപ്പോഴും അമ്മയ്ക്ക് പുറത്ത്

കൊച്ചി: ദിലീപ് വിഷയത്തിൽ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. ഈ വിഷയത്തിൽ അഭിനേതാക്കളുടെ...

ഡബ്ലൂസിസിയുമായി ചർച്ചയ്ക്ക് തയ്യാര്‍; ദിലീപ് ഇപ്പോഴും അമ്മയ്ക്ക് പുറത്ത്

കൊച്ചി: ദിലീപ് വിഷയത്തിൽ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസിയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. ഈ വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ കടുത്ത ഭിന്നതയുണ്ടായെന്നും പ്രസിഡന്‍റ് മോഹൻലാൽ കൊച്ചിയിൽ പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് യോ​ഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്താക്കിയത്. സംഘടന പിളർപ്പിലേക്ക് പോകുമെന്ന തലത്തിലേക്ക് ചർച്ച പോയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ വീട്ടിൽവെച്ച് നടന്ന യോഗത്തിൽ ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നും മോഹൻലാൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ജനറൽ ബോഡിയിൽ പങ്കെടുത്ത വനിതാ അംഗങ്ങൾ പോലും പറഞ്ഞില്ല. ഇപ്പോൾ പ്രതികരിക്കുന്നവരും പ്രതിഷേധിക്കുന്നവരും അന്നത്തെ യോഗത്തിൽ പ്രതികരിച്ചില്ല. ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ തിരുത്തുമായിരുന്നു. അമ്മ തുടക്കം മുതൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും മോഹൻലാൽ പറഞ്ഞു.

അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് മോഹൻലാൽ പറഞ്ഞു. ഇക്കാര്യത്തിൽ തന്‍റെ ഖേദം അറിയിക്കുന്നു. ഏത് പ്രശ്നങ്ങളും ചർച്ച ചെയ്യാൻ അമ്മ തയാറാണ്. അമ്മയുടെ ഭരണഘടന ഭേദഗതി അടക്കം നിരവധി കാര്യങ്ങൾ ഇനിയും െമച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

അവസരങ്ങൾ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികൾ പരിഗണിക്കും. ഒരു നടനോ നടിയോ ഒരു വർഷം ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണമെന്നാണ് തന്‍റെ അഭിപ്രായം. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.


സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടീ നടന്മാരുടെ പരാതി പരിഹരിക്കാന്‍ ശ്രമിക്കും. അമ്മയില്‍ പുരുഷമേധാവിത്വമില്ല. സംഘടനയില്‍ പകുതിയോളം സ്ത്രീകളുണ്ട്. പാര്‍വതിയെ മല്‍സരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആര്‍ക്കും മല്‍സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗ മല്ല കൊച്ചിയില്‍ നടന്നതെന്ന് മോഹന്‍ലാല്‍ വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് ചേരുന്നതിന് മുമ്പുള്ള ഒരു യോഗമാണ് നടന്നത്


Story by
Read More >>