ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നു: ഇടവേള ബാബു

Published On: 28 Jun 2018 5:30 AM GMT
ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നു: ഇടവേള ബാബു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്ത സംഭവം വിവാദത്തിലേക്ക്. ആക്രമിക്കപ്പെട്ട നടി, നടൻ ദിലീപിനെതിരെ അമ്മയിൽ പരാതി നൽകിയിരുന്നെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി. പൊലീസിന് നൽകിയ മൊഴിയിലാണ് ബാബു ഇക്കാര്യം പറഞ്ഞത്. നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നും അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും അമ്മ ഭാരവാഹികൾ ദിലീപിന് താക്കീത് നൽകിയെന്നും ഇടവേള ബാബു പറയുന്നു.

നടിയുടെ പരാതിയെ തുടർന്ന് ദിലീപുമായി സംസാരിച്ചിരുന്നു. നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നി. ആവിശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചു. സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നടിയും ദിലീപുമായി തർക്കമുണ്ടായി. അതിന് ശേഷം നടിയും കാവ്യയുമായി സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു.

Top Stories
Share it
Top