ഇന്ത്യയുടെ ഞരമ്പുകളില്‍ പടര്‍ന്ന് പിടിച്ച അര്‍ബുദമാണ് ബിജെപി; കടുത്ത വിമര്‍ശനവുമായി ഗോവിന്ദ് മേനോന്‍

Published On: 14 April 2018 10:00 AM GMT
ഇന്ത്യയുടെ ഞരമ്പുകളില്‍ പടര്‍ന്ന് പിടിച്ച അര്‍ബുദമാണ് ബിജെപി; കടുത്ത വിമര്‍ശനവുമായി ഗോവിന്ദ് മേനോന്‍

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് മേനോന്‍. ഇന്ത്യയുടെ ഞരമ്പുകളില്‍ പടര്‍ന്ന് പിടിച്ച അര്‍ബുദമാണ് ബിജെപി എന്നാണ് ഗോവിന്ദ് മേനോന്റെ വിമര്‍ശനം. കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദ് മേനോന്റെ വിമര്‍ശനം. ബിജെപി മന്ത്രിമാരുള്‍പ്പെടെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു.

കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജാവേദ് അക്തര്‍, രവീന്ദ്രജഡേജ, പാര്‍വ്വതി, ഹുമ ഖുറേഷി, കമല്‍ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.

Top Stories
Share it
Top