രാജ്യത്ത് പരക്കെ അക്രമം; ഭരണകൂടം മൗനം പാലിക്കുന്നു: സച്ചിദാനന്ദന്‍

Published On: 2018-04-20T10:45:00+05:30
രാജ്യത്ത് പരക്കെ അക്രമം; ഭരണകൂടം മൗനം പാലിക്കുന്നു: സച്ചിദാനന്ദന്‍

തിരുവനന്തപുരം: രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും പേരില്‍ പരക്കെ അക്രമം നടക്കുമ്പോഴും ഭരണകൂടം മൗനം പാലിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. കഠ്‌വ പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി രചിച്ച 'ബാബക്ക് ഒരു കത്ത്'എന്ന കവിത എഴുതാനുള്ള പശ്ചാത്തലം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

ജാതി, മതം, സംസ്‌കാരം എന്നിവയുടെ പേരില്‍ ജനങ്ങള്‍ ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയാകുന്നു. ജനങ്ങള്‍ അസ്വസ്ഥരാണ്. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഭരണകൂടം പാലിക്കുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ഹിന്ദുത്വവാദമാണ് നാട്ടില്‍ വിദ്വേഷം പരത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതാണ് അവസ്ഥ. ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഭരിക്കുന്നവര്‍ മൗനാനുവാദം നല്‍കുന്നുണ്ട്. ജമ്മുകാശ്മീരില്‍ നടന്ന സംഭവത്തിലും വ്യക്തമായ മതമുണ്ടെന്നും അക്രമം നടന്നത് മതസങ്കല്‍പ്പത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top