മോഹന്‍ലാലിന്റെയും മമ്മുട്ടിയുടേയും പിന്തുണയോടെയാണ് ഞാന്‍ വളര്‍ന്നത്: ഇന്ദ്രന്‍സ്

Published On: 2018-07-24T21:00:00+05:30
മോഹന്‍ലാലിന്റെയും മമ്മുട്ടിയുടേയും പിന്തുണയോടെയാണ് ഞാന്‍ വളര്‍ന്നത്: ഇന്ദ്രന്‍സ്

കോഴിക്കോട്: ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം ദുഖമുണ്ടാക്കിയെന്ന് ഇന്ദ്രന്‍സ്. ഇതിന്റെ പേരില്‍ ആരും പിണങ്ങരുതെന്നും താന്‍ മികച്ച നടന്റെ അവാര്‍ഡ് വാങ്ങുന്ന ചടങ്ങില്‍ എല്ലാവരും വരണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മമ്മൂക്കയും മോഹന്‍ലാല്‍ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്റെ ചൂടും ചൂരുമേറ്റാണ് താന്‍ വളര്‍ന്നത്. അവരെയൊന്നും മാറ്റിനിര്‍ത്തി തനിക്ക് ഒരു സന്തോഷമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മോഹന്‍ലാലിന്റെ സാന്നിധ്യം എങ്ങനെ ചടങ്ങിനെ മങ്ങലേല്‍പിക്കുമെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് ചോദിച്ചു.

ഇതിനിടെ മോഹന്‍ലാലിനെ പിന്തുണച്ച് ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തി. ക്ഷണിക്കപ്പെടാത്ത ആളെയാണ് ഒഴിവാക്കണമെന്ന് പറയുന്നെന്നും ഭീമ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വിവിധ ചലച്ചിത്ര സംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവന യില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ഡോ.ബിജു പറഞ്ഞു

Top Stories
Share it
Top