കാക്കനാടന്‍ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്

Published On: 2018-04-27T12:15:00+05:30
കാക്കനാടന്‍ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്

തിരുവനന്തപുരം: മലയാള സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ കാക്കനാടന്‍ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം മെയ് രണ്ടാം വാരം തിരുവന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് സമ്മാനിക്കുമെന്ന് മലയാള സാംസ്‌കാരിക വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണ്ണന അറിയിച്ചു. കഥാകൃത്ത് ബാബു കുഴിമറ്റം ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

Top Stories
Share it
Top