അമ്മയ്‌ക്കെതിരെ വനിത കമ്മീഷന്‍; മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നത സാംസ്‌കാരിക നിലവാരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എം.സി...

അമ്മയ്‌ക്കെതിരെ വനിത കമ്മീഷന്‍; മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നത സാംസ്‌കാരിക നിലവാരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത 'അമ്മ'യുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈന്‍. 'അമ്മ'യുടെ പ്രസിഡന്റായ മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സാംസ്‌കാരികമായി ഉന്നത നിലവാരമാണെന്ന് ജോസഫൈന്‍ പറഞ്ഞു. ഒരു ലഫ്ന്റനന്റ് കേണല്‍ ആയ ലാല്‍ നീതിപൂര്‍വമായ നിലപാടെടുക്കണം. എന്നാല്‍ മോഹന്‍ലാല്‍ നിരാശപ്പെടുത്തിയെന്നും ജോസഫൈന്‍ പറഞ്ഞു.

'അമ്മ'യിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ വനിതാ കമ്മീഷന്‍. ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഗൗരവമായി പറയും. 'അമ്മ' എന്ന പേര് ആ സംഘടനയ്ക്ക് ചേരില്ല. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി അമ്മ ഒരു പ്രമേയം പോലും പാസാക്കിയില്ല. മഞ്ജു വാര്യര്‍ മൗനം വെടിയണം. മഞ്ജു അഭിപ്രായം പറയാന്‍ ഭയക്കരുതെന്നും ജോസഫൈന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസമാണ് 'അമ്മ'യിലേക്ക് തിരിച്ചെടുത്തത്. ഇതെ തുടര്‍ന്ന് റിമ കല്ലിങ്കൽ, രമ്യ നമ്പീശന്‍, ഭാവന, ഗീതുമോഹന്‍ ദാസ് എന്നിവര്‍ രാജിവെച്ചിരുന്നു. രാജിവെച്ച നടികള്‍ക്ക് പിന്തുണയര്‍പ്പിച്ച് വി.എസ് അച്യുതാനന്ദന്‍, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

'അമ്മ'യിലെ നേതൃത്വ സ്ഥാനത്തുള്ള മുകേഷ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ഗണേഷ് കുമാര്‍ എന്നിവര്‍ ഇടതുപക്ഷ രാഷ്ട്രീയവുമായി സജീവ ബന്ധമുള്ളവരാണ്. ഇവരെല്ലാം ദിലീപിനെ തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Story by
Read More >>