പ്രണയരംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം;കെവിൻെറ കൊലപാതകത്തിൽ പ്രതിഷേധവുമയി സിദ്ധാര്‍ത്ഥ് ശിവ

ഫിലിംഡസ്ക്ക്: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിൻെറ കൊലപാതകത്തിൽ പ്രതിഷേധവുമായി സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ശിവ. ഫെയ്സ് ബുക്ക്...

പ്രണയരംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം;കെവിൻെറ കൊലപാതകത്തിൽ പ്രതിഷേധവുമയി സിദ്ധാര്‍ത്ഥ് ശിവ

ഫിലിംഡസ്ക്ക്: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിൻെറ കൊലപാതകത്തിൽ പ്രതിഷേധവുമായി സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ശിവ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ദുരഭിമാനക്കൊലപാതകത്തിനെതിരെ രം​ഗത്തെത്തിയത്.

സിനിമയില്‍ പ്രണയരംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കണമെന്ന് സെന്‍സര്‍ബോര്‍ഡിന് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ സിനിമയില്‍ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ഈ പ്രണയരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉള്ളവരാണെന്ന അടിക്കുറിപ്പ് കൂടി കൊടുക്കുക. കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്,മതാതീതമാണ് എന്ന് കരുതി സ്വപ്‌നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച നടക്കുന്ന പാവം പിള്ളേര് മൂന്നാം പൊക്കം വല്ല വെള്ളത്തിലും പൊങ്ങും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.<>

Read More >>