ചുരമിറങ്ങാനൊരുങ്ങി കരിന്തണ്ടന്‍

വെബ്ബ് ഡെസ്ക്ക് : കെ ജെ ബേബി വയനാട്ടില്‍ നടത്തിയിരുന്ന കനവ് കണ്ടെടുത്ത പ്രതിഭയാണു ലീല സന്തോഷ്. വയനാട്ടിലെ പണിയ വിഭാഗത്തിലായിരുന്നു ലീലയുടെ ജനനം....

ചുരമിറങ്ങാനൊരുങ്ങി കരിന്തണ്ടന്‍

വെബ്ബ് ഡെസ്ക്ക് : കെ ജെ ബേബി വയനാട്ടില്‍ നടത്തിയിരുന്ന കനവ് കണ്ടെടുത്ത പ്രതിഭയാണു ലീല സന്തോഷ്. വയനാട്ടിലെ പണിയ വിഭാഗത്തിലായിരുന്നു ലീലയുടെ ജനനം. വയനാട്ടിലെ ആദിവാസികളുടെ ചെറുത്തു നില്‍പ്പിന്റെ പ്രതിരൂപമായാണു ലീല സന്തോഷ് എന്ന സംവിധായിക കരിന്തണ്ടനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. കരിന്തണ്ടനു ജീവന്‍ നല്‍കുന്നത് നടന്‍ വിനായകനാണു. ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. നവമാധ്യമങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പങ്ക് വച്ചതും ഈ ചിത്രമാണു. മലയാള സിനിമയില്‍ പെണ്‍നിലപാടുകള്‍ കത്തി നില്‍ക്കുന്ന സമയത്താണു പണിയ വിഭാഗത്തില്‍ പെട്ട ഒരു സംവിധായികയെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അവതരിപ്പിച്ചിരിക്കുന്നത് .

Read More >>