അമ്മയോടല്ല, പാര്‍ട്ടിയോട് പറയും 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന്...

അമ്മയോടല്ല, പാര്‍ട്ടിയോട് പറയും 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് നടനും ഇടത് എംഎൽഎയുമായ മുകേഷ്. മാധ്യമങ്ങളുടെ മുന്നിൽ പ്രതികരിക്കുന്നില്ല. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും മുകേഷ് പറഞ്ഞു.

അമ്മയുടെ ഔദ്യോ​ഗിക സ്ഥാനത്തുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ വിഷയത്തിൽ മൗനം പാലിക്കുന്നത് ഇതിനകം ചർച്ചയായിട്ടുണ്ട്. അമ്മ മുൻ പ്രസിഡന്റ് ഇന്നസെന്റ് എംപി, എംഎൽഎമാരായ ​ഗണേഷ് കുമാർ, മുകേഷ്, കേരള സം​ഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത എന്നിവർ പ്രതികരിച്ചില്ല. കെ.പി.എ.സി ലളിത ദീലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

അമ്മയ്ക്ക് ആൺകോയ്മയെന്നു ഫെയ്സ്ബുക്കിൽ പി.കെ ശ്രീമതി എംപി എഴുതിയ കുറിപ്പിന് താഴെ ഇടതുനേതാക്കൾക്കെതിരെ വിമർശനം വന്നിരുന്നു. സിപിഎം സഹയാത്രികരായ മുകേഷിനെയും ഇന്നസെന്റിനെയും ഗണേഷിനെയും കെ.പി.എ.സി ലളിതയെയും തിരുത്താതെ ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിച്ചതുകൊണ്ടു കാര്യമില്ലെന്ന അഭിപ്രായവുമായി ഒട്ടേറെപ്പേർ കമന്റു ചെയ്തിരുന്നു.

Story by
Read More >>