ആക്രമിക്കപ്പെട്ട നടിക്ക് സിനിമ മേഖലയിൽ നിന്ന് കൂടുതല്‍ പേരുടെ പിന്തുണ

Published On: 2018-07-01T21:45:00+05:30
ആക്രമിക്കപ്പെട്ട നടിക്ക് സിനിമ മേഖലയിൽ നിന്ന് കൂടുതല്‍ പേരുടെ പിന്തുണ

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതൽ പേർ രം​ഗത്ത്. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി തങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതായി ഇവര്‍ അറിയിച്ചു. ഇന്നലെ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകരും കന്നഡ സിനിമാ ഇന്‍ഡസ്ട്രിയും നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ലിസി ലക്ഷ്മി, ഷഹബാസ് അമന്‍, മഹേഷ് നാരായണന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ശ്യാം പുഷ്കരന്‍ എന്നിവര്‍ അടക്കമുളളവരാണ് ഇന്ന് പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്‍മാരായ വിനായകന്‍, അലന്‍സിയര്‍, നടിമാരായ പദ്മപ്രിയ, പാര്‍വതി, സരിത മടത്തില്‍, രേവതി, അനുമോള്‍, ശൃന്ധ എന്നിവരും, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍, കമല്‍, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവന്‍ എന്നിവരും നടിയെ പിന്തുണയ്ക്കുന്ന പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തക ഇരയല്ലെന്നും ധീരവനിതയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.


പുതുതായി പിന്തുണ പ്രഖ്യാപിച്ച് സിനിമാ പ്രവര്‍ത്തകര്‍

1. Lissy Lakshmi – Actor

2. K U Mohanan – Cinematographer

3. Bijibal – Music Director

4. Shahabas Aman – Music Director / Singer

5. Martin Prakkatt – Director

6. Mahesh Narayanan – Editor/Director

7. Radhakrishnan S – Sound Recordist and Designer

8. Lijin Jose – Director

9. Sriram Raja – Editor/Director

10. Biju Sukumaran – Editor

11. Vinu Joseph – Director

12. JayK – Director

13. Prakash Kutty – Cinematographer

14. Praveen Sukumaran – Director

15. Nandakumar Menon – Cinematographer

16. Rex Vijayan – Music Director / Singer

17. Sreejith – Old monk Studio

18. Syam Pushkaran – Writer

19. Akhil Ravi Padmini – Art Director

20. Abhija Sivakala – Actor

21. Vishakh GS – Director

22. Darshana Rajendran – Actor

23. Santhy Balanchandran – Actor

24. Remya Suresh – Costume Designer

25. Soumya Ramakrishnan – Singer

26. Anil Johnson – Music Director

27. Siji Thomas Nobel – Costume Designer

28. Uma Kumarapuram – Director / Cinematographer

29. Sushin Shyam – Music Director

30. Neha Nair – Music Director, Singer

Top Stories
Share it
Top