പി.കെ.പാറക്കടവിന്റെ കുറുങ്കഥകള്‍ സിനിമയാകുന്നു

Published On: 2018-08-04 09:45:00.0
പി.കെ.പാറക്കടവിന്റെ കുറുങ്കഥകള്‍ സിനിമയാകുന്നു

കോഴിക്കോട്: സാഹിത്യകാരന്‍ പി.കെ. പാറക്കടവിന്റെ മുപ്പതോളം ചെറിയ കഥകള്‍ കോര്‍ത്തിണക്കി സിനിമയാകുന്നു. റിമംബര്‍ സിനിമാസിന്റെ ബാനറില്‍ പ്രമോദ് കോട്ടപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന് തീയേറ്റര്‍ എന്നാണ് പേര്.

സിനിമാട്ടോഗ്രാഫര്‍ നഹിയാന്‍ ആണ് സംവിധാനം. തിരക്കഥ, സംഭാഷണം സുനില്‍ശങ്കര്‍. പാറക്കടവിന്റെ കഥകള്‍ മുന്‍പ് ഹ്രസ്വചിത്രമായിട്ടുണ്ടെങ്കിലും മുപ്പതോളം ചെറിയ കഥകള്‍ മുഴുനീള ഫീച്ചര്‍ ഫിലിം ആകുന്നത് ആദ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രമോദ് കോട്ടപ്പള്ളി, നഹിയാന്‍, സുനില്‍ശങ്കര്‍ സംബന്ധിച്ചു.

Top Stories
Share it
Top