അമ്മയെ രൂക്ഷമായി വിമർശിച്ച് തിലകൻ മോഹൻലാലിന് എഴുതിയ കത്ത് പുറത്ത്

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ തിലകന്‍ 2013 ൽ എഴുതിയ കത്ത് പുറത്ത്. അന്നത്തെ അമ്മ ജനറല്‍...

അമ്മയെ രൂക്ഷമായി വിമർശിച്ച് തിലകൻ മോഹൻലാലിന് എഴുതിയ കത്ത് പുറത്ത്

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ തിലകന്‍ 2013 ൽ എഴുതിയ കത്ത് പുറത്ത്. അന്നത്തെ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹൻലാലിന് ഏഴുതിയ കത്താണ് മകൾ സോണിയ തിലകൻ പുറത്തുവിട്ടത്. കരാര്‍ ഒപ്പിട്ട ശേഷം നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകന്‍ കത്തിൽ പറയുന്നു.

പത്തനാപുരത്ത് വച്ച് കെ.ബി.ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ല. സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന അമ്മ ഭാരവാഹികള്‍, സംഘടനയിലെ അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നത് ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകള്‍ മൂലം സംഘടനയിലെ ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്ന് ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്. അമ്മയുടെ പോക്ക് നേരായ ദിശയിലല്ലെന്നും ഈ രീതിയില്‍ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും തിലകന്‍ പറയുന്നു.

‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്ന് ചിലര്‍ സംവിധായകന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സോണിയ പറഞ്ഞു. വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്ന് മരണത്തിലേക്ക് നയിച്ചത്. മോഹന്‍ലാലിന് അയച്ച കത്തിന്റെ അഞ്ച് കോപ്പികള്‍ തിലകന്‍ ‘അമ്മ’ എന്നെഴുതിയ ഫയലില്‍ സൂക്ഷിച്ചിരുന്നു. ഇതു പ്രത്യേകം സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അമ്മയുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും തിലകന്റെ ഈ ഫയലിലുണ്ട്. ഖേദം പ്രകടിപ്പിക്കാന്‍ അച്ഛന്‍ തയാറായിട്ടും അമ്മ ഭാരവാഹികള്‍ യാതൊരു അലിവും കാണിച്ചില്ലെന്ന് സോണിയ പറയുന്നു.

Read More >>