തൊടുപുഴയില്‍ ഞായറാഴ്ച്ച കവിക്കൂട്ടമെത്തും

Published On: 9 Aug 2018 3:15 PM GMT
തൊടുപുഴയില്‍ ഞായറാഴ്ച്ച കവിക്കൂട്ടമെത്തും

വെബ്ഡെസ്ക്ക് : ഞായറാഴ്ച്ച തൊടുപുഴ നഗരം കവിക്കൂട്ടത്തിന്റെ കവിതകള്‍ക്കായി കാതോര്‍ക്കും. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കവിതകളുടെ ഒരു പകല്‍ക്കൂട്ടത്തിലാണു കവിക്കൂട്ടം എത്തുക. ആഗസ്റ്റ് 12 നു നടക്കുന്ന പരിപാടിയില്‍ നൂറോളം കവികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണു കവിതയുടെ പകല്‍ .വ്യത്യസ്തമായ സാംസ്ക്കാരിക പരിപാടികളുടെ സംഘാടനം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ച ലൈബ്രറിയാണു മുതലക്കോടം ജയ്ഹിന്ദ് . 1947ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജയ്ഹിന്ദിനു 2013 - ൽ സംസ്‌ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ്‌ പുരസ്‌കാരം ലഭിച്ചിരുന്നു.

Top Stories
Share it
Top