- Tue Feb 19 2019 14:36:59 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 14:36:59 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
നടന് വിജയന് പെരിങ്ങോട് അന്തരിച്ചു
Published On: 2018-05-23T16:30:00+05:30
പാലക്കാട്: ചലച്ചിത്ര നടന് വിജയന് പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാട്, ലാല്‍ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
1983ല്‍ പി എന്‍ മേനോന് സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടയാളം, ഓര്‍ക്കാപ്പുറത്ത്, ഒപ്പം എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.

Top Stories