വായന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു: ടി .പത്മനാഭന്‍

കണ്ണൂർ:എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ മനുഷ്യനെ സൃഷ്ടിക്കാന്‍ വായനക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍....

വായന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു: ടി .പത്മനാഭന്‍

കണ്ണൂർ:എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ മനുഷ്യനെ സൃഷ്ടിക്കാന്‍ വായനക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. പൊതുവിദ്യാഭ്യാസവകുപ്പും, ലൈബ്രറി കൗണ്‍സിലും, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പും കണ്ണൂര്‍ ശക്ഷക് സദനില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വായനക്കുള്ള സാഹചര്യം കുറഞ്ഞു വരികയാണെന്നും പഴയ കാലത്ത് അധ്യാപകര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ട് ഓരോ വിദ്യാര്‍ത്ഥിയിലും വായനാശീലം വളര്‍ത്തിയെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിപുരാതന പുസ്തകങ്ങളിലും മതഗ്രന്ഥങ്ങളിലും വരെ വായനയെക്കുറിച്ച് പറയുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി നടന്ന് ജനങ്ങളില്‍ വായനയുടെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.എന്‍. പണിക്കര്‍. പണ്ട് കൂട്ടുകുടുംബങ്ങളില്‍ മുത്തശ്ശിമാര്‍ ചൊല്ലിക്കൊടുക്കുന്ന കഥകള്‍ കേട്ടു കൊണ്ടാണ് തങ്ങളുടെ തലമുറയിലെ കുട്ടികള്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ വായിക്കുവാനുള്ള അഭിലാഷം തങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം മാറി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറി. അവര്‍ക്കിടയില്‍ കഥ പറച്ചിലും വായനയും കുറഞ്ഞു. ഈ അവസ്ഥ മാറണം. കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞു കൊടുത്ത് അവരെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>