വടകരയിലെ സിപിഎം അക്രമം: സഭ സ്തംഭിച്ചു

Published On: 2018-03-08 07:00:00.0
വടകരയിലെ സിപിഎം അക്രമം: സഭ സ്തംഭിച്ചു

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളിലെ സിപിഎം ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ല അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ആര്‍എംപിയില്‍ നിന്നും ചിലര്‍ കുടുംബത്തോടെ സിപിഎമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രണ്ടുതവണ സഭയുടെ നടുത്തളത്തിലിറങ്ങി. പിന്നാലെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

Top Stories
Share it
Top