കോഴിക്കോട്-ഷാര്‍ജ്ജ എയര്‍ ഇന്ത്യ വിമാനം 16 മണിക്കൂര്‍ വൈകി

Published On: 2018-06-30T13:45:00+05:30
കോഴിക്കോട്-ഷാര്‍ജ്ജ എയര്‍ ഇന്ത്യ വിമാനം 16 മണിക്കൂര്‍ വൈകി

വെബ്ഡസ്‌ക്: വെള്ളിയാഴ്ച 9.30ന് കോഴിക്കോട് നിന്നും പുറപ്പടേണ്ടിയിരുന്ന എയര്‍ ഇന്ത്യ കോഴിക്കോട്-ഷാര്‍ജ വിമാനം 16 മണിക്കൂര്‍ വൈകി. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമായി പറയുന്നത്.

അതേസമയം, ഡല്‍ഹിയില്‍ നിന്ന് ടോകിയോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും സാങ്കേതിക തകരാര്‍ കാരണം വൈകി. ഇതുമൂലം യാത്രക്കാര്‍ എട്ടു മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അകപ്പെട്ടു. തകരാറിലായ വിമാനത്തിനു പകരം മറ്റൊരു വിമാനം ഒരുക്കിയെങ്കിലും ഫളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ്ഡിടിഎല്‍) നിയമപ്രകാരം ജോലിക്കാരെ മാറ്റേണ്ടി വന്നതും സമയം വൈകാന്‍ കാരണമായി.

വെള്ളിയാഴ്ച രാത്രി 9.15ന് തിരിക്കേണ്ട എഐ 360 വിമാനം ശനിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര വൈകിയതിനാല്‍ പലര്‍ക്കും ടോകിയോവില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടതായ വിമാനങ്ങള്‍ കിട്ടിയില്ല.

Top Stories
Share it
Top