പ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ അന്തരിച്ചു

Published On: 2018-05-14T11:15:00+05:30
പ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇസിജി സുദര്‍ശന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ ഇന്നു രാവിലെയോടെയായിരുന്നു അന്ത്യം. ഒന്‍പതു തവണ നൊബേല്‍ പുരസ്‌കാര നാമനിര്‍ദേശം ലഭിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭയായ ഇസിജി സുദര്‍ശനെ ലോകപ്രശസ്തനാക്കിയത് ക്വാണ്ടം ഒപ്റ്റിക്‌സിലെ ഗവേഷണങ്ങളാണ്. ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട ഐന്‍സ്റ്റീന്റെ സിദ്ധാന്തം ഇസിജി സുദര്‍ശന്‍ മാറ്റിയെഴുതി.

Top Stories
Share it
Top