നോ ഹോണ്‍ പ്ലീസ്; സംസ്ഥാനത്ത് ഇന്ന് നോ ഹോണ്‍ ഡേ

തിരുവന്തപുരം: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് നോ ഹോണ്‍ ഡേ ആചരിക്കും. 'അമിതശബ്ദം ആരോഗ്യത്തിന് ഹാനികരം' എന്ന ആശയത്തിലൂന്നി...

നോ ഹോണ്‍ പ്ലീസ്; സംസ്ഥാനത്ത് ഇന്ന് നോ ഹോണ്‍ ഡേ

തിരുവന്തപുരം: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് നോ ഹോണ്‍ ഡേ ആചരിക്കും. 'അമിതശബ്ദം ആരോഗ്യത്തിന് ഹാനികരം' എന്ന ആശയത്തിലൂന്നി മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നോ ഹോണ്‍ ഡേയോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വാഹനയാത്രക്കാര്‍ക്ക് നോട്ടീസും ലഘുലേഖയും വിതരണം ചെയ്യുന്നതോടൊപ്പം വാഹനങ്ങളില്‍ സ്റ്റിക്കറുകളും പതിക്കും.

ഏപ്രില്‍ 26ന് അന്താരാഷ്ട്ര തലത്തില്‍ ശബ്ദമലിനീകരണത്തിനെതിരെയുള്ള ബോധവത്കരണ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേരളത്തിലും നോ ഹോണ്‍ ഡേ സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറിന് വിജെടി ഹാളില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.