ചങ്കിടിപ്പാണ്.. തോറ്റാലും ജയിച്ചാലും ബ്രസീല്‍.., ജനപ്രതിനിധികളുടെ ഫുട്‌ബോള്‍ ആവേശം

കോഴിക്കോട്: ലോകകപ്പ് എവിടെയാണെങ്കിലും ആവേശത്തിന് ഒരു കുറവും കേരളത്തില്‍ വരാറില്ല. ഫ്‌ലക്‌സും കൊടികളുമായി നാടും നഗരവും കളറായി കഴിഞ്ഞു. സോഷ്യല്‍...

ചങ്കിടിപ്പാണ്.. തോറ്റാലും ജയിച്ചാലും ബ്രസീല്‍.., ജനപ്രതിനിധികളുടെ ഫുട്‌ബോള്‍ ആവേശം

കോഴിക്കോട്: ലോകകപ്പ് എവിടെയാണെങ്കിലും ആവേശത്തിന് ഒരു കുറവും കേരളത്തില്‍ വരാറില്ല. ഫ്‌ലക്‌സും കൊടികളുമായി നാടും നഗരവും കളറായി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കയറിയാല്‍ അവിടെയും ഫുട്‌ബോളാണ് സംസാര വിഷയം. ഫാന്‍ ഫൈറ്റും ട്രോളുകളും പ്രവചനങ്ങളുമായി സോഷ്യല്‍ മീഡിയയിലും ആവേശം കുറവില്ല. കേരളത്തിലെ ആരാധകര്‍ക്കിടയിലേക്ക് ഫുട്‌ബോള്‍ ആവേശവുമായി ജനപ്രതിനിധികളും എത്തിയിരിക്കുകയാണ്.

ആരാധകരുടെ ആവേശത്തോടപ്പമാണ് രാഷ്ട്രീയക്കാരുടെ ആവേശവും. വൈദ്യുതി മന്ത്രി എം.എം മണി തന്റെ ഇഷ്ട ടീമിനെ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. അര്‍ജന്റീനന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞ ചിത്രമാണ് മണിയാശാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ചങ്കിടിപ്പാണ്... അര്‍ജന്റീന അന്നും ഇന്നും എന്നും എന്ന തലക്കെട്ടോടെയാണ് മണിയാശാന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കല്ല്യാശേരിയില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ ടി.വി രാജേഷിന് തോറ്റാലും ജയിച്ചാലും ബ്രസീല്‍ വിട്ട് കളിയില്ല. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെ എം.എല്‍.എ ടീമിനോടുള്ള ഇഷ്ടം വ്യക്തമാക്കി കഴിഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ ഇഷ്ട ടീമിനെ പറ്റി പറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ പറ്റി സംസാരിക്കുന്ന മെസിയുടെ ട്രോള്‍ പേസ്റ്റ് ചെയ്തിട്ടുണ്ട്.

മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷ് അര്‍ജന്റീനന്‍ ടീമിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഇഷ്ട ടീമിനെ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ടീമിനെ പറ്റി സൂചനകളൊന്നും തന്നില്ലെങ്കിലും ഫുട്‌ബോള്‍ ആവേശത്തെ സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. കൊച്ചു മകനൊത്ത് ഫുട്‌ബോള്‍ കളിക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story by
Read More >>