കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനനഗരിയില്‍ ഇന്ത്യാ - വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം 

Published On: 5 Jun 2018 11:15 AM GMT
കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനനഗരിയില്‍ ഇന്ത്യാ - വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം 

മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കേരളത്തിന് അനുവദിച്ച മത്സരം കേരള പിറവി ദിനത്തില്‍ തലസ്ഥാനനഗരിയില്‍ നടക്കും നവംബര്‍ 1 നു , തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും പരമ്പരയിലെ അഞ്ചാമത്തെ മത്സരം നടക്കുക . ബി.സി.സി.ഐ ടൂര്‍ ആന്റ് ഫിക്ചേഴ്സ് കമ്മിറ്റിയുടേതാണ് തീരുമാനം. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും

മത്സരം കൊച്ചിയില്‍ നടത്താനായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വേദി തിരുവന്തപുരത്തേക്ക് മാറ്റിയത്. അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കിയ ഫുട്ബോള്‍ ടര്‍ഫ് പൊളിച്ച് കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിനെതിരെ കായിക പ്രേമികള്‍ രംഗത്തു വന്നിരുന്നു.

Top Stories
Share it
Top