കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് കര്‍ശന വിലക്ക് ; ലോകകപ്പ് ബാനറുകള്‍ക്കും ഇളവില്ല  

കണ്ണൂർ: ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വിവിധ ടീമുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും മറ്റും പലയിടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതായി...

കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് കര്‍ശന വിലക്ക് ; ലോകകപ്പ് ബാനറുകള്‍ക്കും ഇളവില്ല  

കണ്ണൂർ: ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വിവിധ ടീമുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും മറ്റും പലയിടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടതായും അവ എത്രയും വേഗം എടുത്തുമാറ്റണമെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് ഇവ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്. അവ എടുത്തുമാറ്റിയില്ലെങ്കില്‍ നടപടിയെടുക്കും. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങളുമായി ബന്ധപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് ജില്ലാ കലക്ടര്‍ ഇളവ് അനുവദിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. അത്തരമൊരു ഇളവ് താന്‍ നല്‍കിയിട്ടില്ലെന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കണ്ണൂര്‍ കോര്‍പറേഷന്‍ പ്രദേശങ്ങളിലും വിവിധ മുനിസിപ്പാലിറ്റികളിലും ഇതിനകം ഫളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും ഫളക്‌സ് ബോര്‍ഡുകളും ബാനറുകളും പൂര്‍ണമായും ഒഴുവാക്കുന്നതിലൂടെ നമ്മുടെ ജില്ല മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രചാരണങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുത്തതോടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായതായി ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.

പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക സ്ഥലങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ അവ നീക്കം ചെയ്യുകയുണ്ടായി. ബാക്കിയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More >>