കുടുംബത്തിലെ സ്നേഹക്കുറവാണു കുട്ടികളെ തെരുവിലെത്തിക്കുന്നത് - വാക്ക്

കോഴിക്കോട്: വീടുകളില്‍ നിന്ന് തിരസ്‌കൃതരായി ജുവനൈല്‍ ഹോം പോലെയുളള ആശ്രയകേന്ദ്രങ്ങളിലെത്തപ്പെടുന്ന നിരാലംബ ബാല്യങ്ങള്‍ സമൂഹത്തിന്റെ വര്‍ദ്ധിച്ച...

കുടുംബത്തിലെ സ്നേഹക്കുറവാണു കുട്ടികളെ തെരുവിലെത്തിക്കുന്നത് - വാക്ക്

കോഴിക്കോട്: വീടുകളില്‍ നിന്ന് തിരസ്‌കൃതരായി ജുവനൈല്‍ ഹോം പോലെയുളള ആശ്രയകേന്ദ്രങ്ങളിലെത്തപ്പെടുന്ന നിരാലംബ ബാല്യങ്ങള്‍ സമൂഹത്തിന്റെ വര്‍ദ്ധിച്ച ഉത്തരവാദിത്വമാണു ഓര്‍മ്മപ്പെടുത്തുന്നതെന്ന് വുമണ്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കേരള (വാക്ക്) അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളിലെ അകല്‍ച്ചയും ഛിദ്രതയുമാണ് കുട്ടികളെ തെരുവുകളിലെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നതെന്നും സംഘം നീരീക്ഷിച്ചു. തങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദു:ഖം എന്താണെന്ന ചോദ്യത്തിന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയെ ഓര്‍മ്മ വരുന്നതാണെന്ന കുട്ടികളുടെ മറുപടി വളരെയേറെ വേദനിപ്പിച്ചതായി 'വാക്ക്' പ്രവര്‍ത്തകര്‍ പറഞ്ഞു.

വെളളിമാടുകുന്നിലെ ജുവനൈല്‍ ഹോമില്‍ നിത്യോപയോഗ-പഠന സാമഗ്രികള്‍ നല്‍കി സംവദിക്കവെയാണ് 'അമ്മ നൊമ്പര' ത്തെകുറിച്ച് കുട്ടികള്‍ ഓര്‍മ്മിപ്പിച്ചത്. കുട്ടികള്‍ക്കുളള മേശകള്‍, സൈക്കിളുകള്‍, കസേരകള്‍, ഇസ്തിരിപ്പെട്ടികള്‍, സി.ഡി പ്ലയറുകള്‍ എന്നിവ 'വാക്ക്' പ്രസിഡണ്ട് അഡ്വ: ലൈല അശ്‌റഫ് ജുവനൈല്‍ ഹോം സുപ്രണ്ട് ജോസഫ് റിബെല്ലക്ക് കൈമാറി.

Story by
Read More >>