മലബാര്‍ മെഡിക്കല്‍ കോളജിലെ പത്തു വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു

Published On: 20 April 2018 5:45 AM GMT
മലബാര്‍ മെഡിക്കല്‍ കോളജിലെ പത്തു വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളജില്‍ പത്തു വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവച്ചു. വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 2016-17 വര്‍ഷത്തെ എന്‍ആര്‍ഐ ക്വോട്ടയിലുള്ള വിദ്യാര്‍ഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചത്.

ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. പ്രവേശനത്തില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രവേശന മേല്‍നോട്ട സമിതിയാണ് വിദ്യാര്‍ഥികളുടെ പ്രവേശനം ആദ്യം റദ്ദാക്കിയത്. തുടര്‍ന്ന് ഹൈക്കോടതിയും ഇത് ശരിവച്ചു. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സംസ്ഥാനസര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.


Top Stories
Share it
Top