കവിതയുടെ മഴസന്ധ്യ ഫോര്‍ട്ട്കൊച്ചിയില്‍

ഫോര്‍ട്ട് കൊച്ചി: ടെമ്പിള്‍ ഓഫ് പോയട്രിയും, ദ്രവീഡിയ ആര്‍ട്ട് ഗാലറിയും ചേര്‍ന്നൊരുക്കുന്ന മണ്‍സൂണ്‍ പോയട്രീ ഈവനിംഗ് ഈ മാസം 14 നു ഫോര്‍ട്ട്...

കവിതയുടെ മഴസന്ധ്യ ഫോര്‍ട്ട്കൊച്ചിയില്‍

ഫോര്‍ട്ട് കൊച്ചി: ടെമ്പിള്‍ ഓഫ് പോയട്രിയും, ദ്രവീഡിയ ആര്‍ട്ട് ഗാലറിയും ചേര്‍ന്നൊരുക്കുന്ന മണ്‍സൂണ്‍ പോയട്രീ ഈവനിംഗ് ഈ മാസം 14 നു ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. അമേരിക്കന്‍ കവി ദു ആന്‍ വോര്‍ഹീസ് മുഖ്യാതിഥിയായി പങ്കെടുക്കും. മുംബൈയില്‍ നിന്നുള്ള കവി ലിന്‍ഡ അശോക് മണ്‍സൂണ്‍ പോയട്രി ഈവനിംഗില്‍ കവിത വായിക്കാന്‍ എത്തുന്നുണ്ട്.

ചടങ്ങില്‍ ശ്രീവിദ്യ ശിവകുമാറിന്റെ കവിതാ സമാഹാരം ദ ഹേര്‍ട്ട് ഈസ് ആന്‍ ആറ്റിക് (The Heart is an Attic,) ലിന്‍ഡ അശോകിന്റെ ഹോര്‍ലൈറ്റ് (Whorelight) എന്നിവയുടെ പ്രകാശനം നടക്കും. കവികളായ രവിശങ്കര്‍ . എന്‍ ( Ra sh), ബിനു കരുണാകരന്‍, സ്റ്റാലിന, പ്രിന്‍സ് ജോണ്‍, ചിഞ്ചു റോസ, ഷിഹാബ്,സുലോജ് ,ജയശങ്കര്‍ അറയ്ക്കല്‍, മീര ധന്യ മീര തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പോയട്രീ ബാന്‍ഡ് അവതരിപ്പിക്കുന്ന പോയട്രീ പെര്‍ഫോമന്‍സ് അരങ്ങേറും

Read More >>