പരാജിതന്റെ ഓര്‍മ്മയ്ക്ക് രണ്ട് വയസ്സ്

വെബ്ബ് ഡെസ്ക്ക് : “ ധനികനല്ലാത്തതില്‍ നല്ല വിഷമം തോന്നുന്ന ഒരേയൊരു സന്ദര്‍ഭം പുസ്തകക്കടയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴത്തേതാണു “. 2009 ല്‍...

പരാജിതന്റെ ഓര്‍മ്മയ്ക്ക് രണ്ട് വയസ്സ്

വെബ്ബ് ഡെസ്ക്ക് : “ ധനികനല്ലാത്തതില്‍ നല്ല വിഷമം തോന്നുന്ന ഒരേയൊരു സന്ദര്‍ഭം പുസ്തകക്കടയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴത്തേതാണു “. 2009 ല്‍ ഹരികൃഷ്ണന്‍ എന്ന ബ്ലോഗര്‍ കുറിച്ച് വാക്കുകളാണിത്. പരാജിതന്‍ എന്ന പേരു സ്വീകരിച്ച് എഴുത്തും വരയും തുടര്‍ന്ന ഹരി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം തികയുന്ന ദിവസമാണിന്ന്. 2016 ജൂണ്‍ 27 നാണു രക്താര്‍ബുദ ബാധയെ തുടര്‍ന്ന് ഹരി അന്തരിച്ചത്. ഹരിയുടെ ജീവിത വീക്ഷണം ഏതാണ്ടപ്പാടെ പ്രതിഫലിക്കുന്ന വാചകങ്ങളായിരുന്നു അത്. വര, എഴുത്ത്, യാത്ര തുടങ്ങിയ കാര്യങ്ങളിലേക്ക് ജീവിതം പടര്‍ത്തിയ ഹരി സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ഒരിക്കലും ബോധവാനായിരുന്നില്ല. അത് കൊണ്ട് തന്നെ ഹരിയുടെ പൊടുന്നനെയുള്ള വേര്‍പാട് രോഗിയായ ഭാര്യയേയും ഓട്ടിസം ബാധിച്ച രണ്ട് കുട്ടികളേയും അനാഥരാക്കി. പക്ഷേ, ഹരിയുടെ ക്രിയാത്മക ജീവിതത്തെ സ്നേഹിച്ച കൂട്ടുകാര്‍ അവരെ കയ്യൊഴിഞ്ഞില്ല. മനുഷ്യസ്നേഹികളുടെ സംരക്ഷണയിലാണു ഇപ്പോള്‍ അവര്‍ കഴിയുന്നത്.

ഇപ്പോള്‍ ഓര്‍മ്മയുടെ രണ്ടാം വര്‍ഷത്തില്‍ ഹരിയുടെ വരകളും വരികളും സമാഹരിച്ചത് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് സുഹൃത്തുക്കൾ . ഹരിയോർമ്മ സൗഹൃദ കൂട്ടം, കൊല്ലമാണു അതിനു മുന്‍കൈയ്യെടുക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് nizarmkollam@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ, 9846218676, എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണു .

ബ്ലോഗ് കാലത്തെ ഹരിയുടെ ഒരു കവിത

നിന്റെ മൗനം

ശൂന്യമായ താളുകള്‍ മാത്രമുള്ള

ഒരു പുസ്തകമായിരുന്നു

ഞാനത്‌

വായിക്കാനായി കടം വാങ്ങി

ഒന്നും വായിക്കാന്‍ കഴിയില്ലെന്നറിയാം.

എങ്കിലും

തിരികെ തരാന്‍ തോന്നുന്നില്ല

പരാജിതന്റെ ബ്ലോഗ് : http://parajithan.blogspot.com/

Story by
Read More >>